26
Nov 2026
Wed
26 Nov 2026 Wed
woman arrested for fraud over 25 pavan gold

ജോലി വാ​ഗ്ദാനം ചെയ്ത് 25.5 പവൻ സ്വ‍ർണം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മൂത്തകുന്നം ചെട്ടിക്കാട് കുറുപ്പശ്ശേരി വീട്ടിൽ ധന്യ (46) യെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെട്ടിക്കാട് ഭാഗത്തുള്ള യുവതിയാണ് പരാതിക്കാരി. സ്‌കൂളിൽ അധ്യാപികയായി ജോലി വാഗ്ദാനം ചെയ്ത് 2024 മുതൽ വിവിധ കാലയളവുകളിലായി 25.5 പവൻ സ്വർണം കൈപ്പറ്റിയ ശേഷം ജോലിയോ, സ്വർണമോ നൽകാതെ കബളിപ്പിക്കുകയായിരുന്നു. നോർത്ത് പറവൂർ, വടക്കേക്കര, ചെങ്ങമനാട് പൊലീസ് സ്റ്റേഷനുകളിലെ അഞ്ച് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് ധന്യ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക