27
Nov 2026
Fri
27 Nov 2026 Fri
Rohit Sharma reinstated as Mumbai Indians Captain

ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് രോഹിത് ശർമ തിരിച്ചെത്തി. ഹാർദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്‌സിന് കൈമാറിയതിന് പിന്നാലെയാണ് അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് രോഹിത്തിനെ വീണ്ടും നായകനായി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് ഫ്രാഞ്ചൈസി ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ മുംബൈ ഇന്ത്യൻസിന്റെ നായകനെന്ന നിലയിൽ രോഹിത്തിന്റെ രണ്ടാം വരവിനാണ് തുടക്കമാകുന്നത്. 2013 മുതൽ 2023 വരെ ടീമിനെ നയിച്ച രോഹിത്തിന്റെ കീഴിൽ മുംബൈ അഞ്ച് തവണ ഐപിഎൽ കിരീടം നേടിയിരുന്നു. 2013, 2015, 2017, 2019, 2020 വർഷങ്ങളിലായിരുന്നു ടീമിന്റെ കിരീടനേട്ടം.

2024 സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസിൽനിന്ന് മുംബൈയിലെത്തിയ ഹാർദിക് പാണ്ഡ്യയ്ക്ക് നായകസ്ഥാനം കൈമാറിയതോടെയാണ് രോഹിത് സ്ഥാനമൊഴിഞ്ഞത്. എന്നാൽ ഹാർദിക്കിന് കീഴിൽ ടീമിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. 2024ൽ പത്താം സ്ഥാനത്തും 2026ൽ ഒൻപതാം സ്ഥാനത്തുമാണ് മുംബൈ ഫിനിഷ് ചെയ്തത്. 2025ൽ ക്വാളിഫയർ രണ്ടിലെത്തിയെങ്കിലും പുറത്തായി.

പുതിയ സീസണിന് മുന്നോടിയായി ഹാർദിക്കിനെ അർഷ്ദീപ് സിങ്ങുമായി ബന്ധപ്പെട്ട താരക്കൈമാറ്റത്തിലൂടെയാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ഇതോടെയാണ് മുംബൈയുടെ നായകസ്ഥാനത്ത് ഒഴിവുണ്ടായത്.

ഐപിഎല്ലിൽ 281 മത്സരങ്ങളിൽനിന്ന് 7,329 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. രണ്ട് സെഞ്ച്വറികളും 49 അർധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ വിരാട് കോലിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് രോഹിത്. ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, മിച്ചൽ സാന്റ്നർ തുടങ്ങിയ പ്രമുഖ താരങ്ങളെ നിലനിർത്തിയാണ് മുംബൈ 2027 സീസണിനായി ഒരുങ്ങുന്നത്.

ALSO READ: വിവാദ ദീപത്തൂണിൽ ശനിയാഴ്ച ദീപം തെളിയിക്കണമെന്ന് ഉത്തരവിട്ട് സുപ്രിംകോടതി; സുരക്ഷ സിആർപിഎഫിന്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക