|
ന്യൂഡൽഹി: ബാഴ്‌സലോണയുടെ മുൻ ബ്രസീലിയൻ ഇതിഹാസതാരം റൊണാൾഡിഞ്ഞോ ഇന്ത്യയിലെത്തുന്നു. എന്നാൽ ഫുട്‌ബോൾ പ്രമോഷന് വേണ്ടിയല്ല, ക്രിക്കറ്റ് പ്രമേഷന് വേണ്ടിയാണെന്ന് മാത്രം. പവർ സ്‌പോർട്‌സ് എന്ന ലൈവ് ഡിജിറ്റൽ സ്‌പോർട്‌സ് ചാനൽ കമ്പനിയുമായി സഹകരിച്ചാണ് റൊണാൾഡിഞ്ഞോ ക്രിക്കറ്റിന്റെ പ്രചാരത്തിനെത്തുന്നത്. എൻ.ആർ.ഐ ഫെസ്റ്റിവലിന്റെയും സ്‌പോർട്‌സ് മഹോത്സവിന്റെയും ഭാഗമായി പവർ സ്‌പോർട്‌സ് സംഘടിപ്പിക്കുന്ന ഗ്ലോബൽ പവർ ക്രിക്കറ്റ് ലീഗിന്റെ പ്രചാരണമാണ് റൊണാൾഡിഞ്ഞോയുടെ നേതൃത്വത്തിൽ നടക്കുക.
2002ലെ ലോകകപ്പ് ജയിച്ച ടീമിൽ അംഗമായ ഡീഞ്ഞോ, ഫുഡ്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ആക്രമണകാരികളിൽ ആരാളാണ്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന ‘ആസാദി കാ അമൃദ് മഹോത്സവി’ നോടനുബന്ധിച്ചാണ് ജി.പി.സി.എൽ എന്ന പേരിൽ ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ രണ്ടുമുതൽ ഒമ്പതു വരെ ന്യൂഡൽഹിയിലെ യമുന സ്‌പോർട്‌സ് കോംപ്ലക്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ.
Ronaldinho set to promote cricket in India; big boost for NRI festival and Sports Mahotsav



