22
Jan 2023
Wed
22 Jan 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (CRPF) 2023 വര്‍ഷത്തെ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു . ഇന്ത്യന്‍ ആര്‍മി ജോലികള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ 2023 ജനുവരി 25 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം.

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് 1458 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഓരോ വിഭാഗക്കാര്‍ക്കും ഉള്ള ഒഴിവ് വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍: 143
ഹെഡ്‌കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍): 1315

പ്രായം: 18 മുതല്‍ 25 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും, ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും പ്രായ പരിധിയില്‍ നിന്ന് ഇളവ് ലഭിക്കുന്നതാണ്. മറ്റു സംവരണ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നും പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യമായ യോഗ്യതയുള്ളവര്‍ക്കാണ് അവസരമുള്ളത്.
അപേക്ഷകര്‍ക്ക് മതിയായ ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം.

ശമ്പളം: അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍: 29,20092,300.
ഹെഡ്‌കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍): 25,50081,100

അപേക്ഷാഫീസ്: 100 രൂപയാണ് അപേക്ഷാഫീസ്. വനിതകള്‍/ പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷാഫീസ് ഇല്ല.

https://crpf.gov.in എന്ന ലിങ്ക് മുഖേനയാണ് അപേക്ഷിക്കേണ്ടത്.