28
Oct 2026
Wed
28 Oct 2026 Wed
46 killed in spain after two trains collide

സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 64 മരണം. നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ടൊളീഡോ പ്രവിശ്യയിലാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് മാഡ്രിഡിൽനിന്ന് അൻഡലൂസിയയിലേക്കുള്ള അതിവേഗ റെയിൽ ഗതാഗതം നിർത്തിവച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാഡ്രിഡിൽനിന്ന് തെക്കൻ സ്പെയിനിലേക്ക് പോവുകയായിരുന്ന റെൻഫെ കമ്പനിയുടെ അതിവേഗ ട്രെയിൻ, പാളത്തിൽ നിർത്തിയിട്ടിരുന്ന ഇറ്യോ കമ്പനിയുടെ ട്രെയിനിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. റെൻഫെ ട്രെയിനിൽ 397 യാത്രക്കാരും ഇറ്യോ ട്രെയിനിൽ 147 യാത്രക്കാരുമുണ്ടായിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്.

അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും ഐക്യദാർഢ്യം അറിയിച്ച അദ്ദേഹം, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.

ALSO READ: കെഎംസിസി കവർച്ചാക്കേസ്: ഖത്തറിൽ അഞ്ച് പ്രതികൾ, മലയാളികൾ നാട്ടിലെത്തിയതോടെ അന്വേഷണം കൊയിലാണ്ടി പൊലീസിലേക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക