22
Jan 2023
Wed
22 Jan 2023 Wed

മലപ്പുറം പുളിക്കലില്‍ സ്‌കൂട്ടറിന് മുകളിലേക്ക് സ്‌കൂള്‍ ബസ് മറിഞ്ഞ് ആറുവയസ്സുകാരി മരിച്ചു. പുളിക്കല്‍ നോവല്‍ സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്. മുത്തച്ഛനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിനി ഹയ ഫാത്തിമ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഹനത്തിനു മുന്നിലേക്ക് വന്ന ഒരു കുട്ടിയെ രക്ഷിക്കാന്‍ ബസ് വെട്ടിച്ചതാണ് അപകടത്തിന് വഴിയൊരുക്കിയത്. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ച് സ്‌കൂട്ടറിലേക്ക് മറിയുകയായിരുന്നു.

ഹയ ഫാത്തിമയുടെ മുത്തച്ഛനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ബസ്സിലുണ്ടായിരുന്ന കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.