14
Jan 2023
Sat
14 Jan 2023 Sat

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഏറ് എന്ന പുസ്തകത്തെ കുറിച്ച് സംവദിക്കുന്ന വേദിയിൽ അധികാരം കൈയാളുന്ന ഒരു സമൂഹത്തെ കുറിച്ച് ദേവദാസ് വി എം സംസാരിച്ചു. വ്യക്തിത്വമില്ലാത്ത പൊലീസ് ജോലിയിൽ ജെ ഒരു വ്യക്തിയായും ഒരു അധികാരിയായുമുള്ള പൊലീസുകാരുടെ ജീവിതം അദ്ദേഹം വ്യക്തമാക്കി. പൊലീസിന്റെ ആപ്തവാക്യം പോലും അധികാരത്തിന്റെ മൂർച്ചയിൽ ഇല്ലാതാകുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയുടെ ഭീതിയിലൂടെയാണ് ഈ പുസ്തകത്തിന് തുടക്കമായത് എന്ന് അദ്ദേഹം പറഞ്ഞു. ഏറ് എന്ന പ്രവർത്തിയെ എങ്ങനെ ഒരു നോവലിൽ ഉടനീളം കൊണ്ടുവരാം എന്ന് ശ്രദ്ധിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീധരൻ എന്ന പോലീസ് കഥാപാത്രത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ആ കഥാപാത്രത്തെ വില്ലനായോ നായകനായോ വായനക്കാർക്ക് തിരഞ്ഞെടുക്കാം എന്ന് അദ്ദേഹം പറഞ്ഞു.

പോലീസുകാർ പറഞ്ഞുനടക്കുന്ന നീതിബോധത്തിനും സത്യസന്ധതയ്ക്കും യഥാർഥത്തിൽ വലിയ വൈരുദ്ധ്യതയുണ്ട് അത് വീണ്ടും വീണ്ടും ചിത്രീകരിക്കപ്പെടണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക