തിരുവനന്തപുരം: കരിയറിലെ 74ാം സെഞ്ചുറിയുമായി കിങ് കോഹ്‌ലി. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് കോഹ് ലിയുടെ സെഞ്ചുറി. ഏകദിനത്തിലെ താരത്തിന്റെ 46ാം സെഞ്ചുറിയാണ്. 85 പന്തിലാണ് താരം സെഞ്ചുറി നേടിയത്. 110 പന്തുകള്‍ നേരിട്ട കോഹ്‌ലി 166 റണ്‍സുമായി പുറത്താവാതെ നിന്നു. 13 ഫോറും എട്ട് സിക്‌സറുകളുമടങ്ങിയതാണ് കോഹ്‌ലിയുടെ ഇന്നിങ്‌സ്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 49 സെഞ്ചുറികള്‍ എന്ന റെക്കോഡിനരികെ എത്തിയിരിക്കുകയാണ് കോഹ്‌ലി.കോഹ്‌ലിയെ കൂടാതെ ശുഭ്മാന്‍ ഗില്ലും (116) സെഞ്ചുറി നേടി.ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ 42 ഉം ശ്രേയസ് അയ്യര്‍ 38ഉം റണ്‍സ് നേടി. നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് നേടി. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





