29
Jan 2023
Sun
29 Jan 2023 Sun

കോഴിക്കോട്: നാല് ദിവസം നീണ്ടുനിന്ന ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം. ഭരണഘടന വധഭീഷണി നേരിടുന്ന ഈ കാലഘട്ടത്തിൽ കെ.എൽ.എഫ് പോലുള്ള സാഹിത്യോത്സവങ്ങൾ അവക്കെതിരെയുള്ള ചെറുത്തുനിൽപ്പാണെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. മുഹമ്മദ് റിയാസ് പറഞ്ഞു. എ.പ്രദീപ് കുമാർ(ചെയർമാൻ കെ.എൽഫ്) സ്വാഗതം പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രവി ഡീസീ (ചീഫ് ഫെസിലിറ്റേറ്റർ)കെ എൽ എഫ് 2023 അവലോകനം നടത്തി. പ്രഫ.കെ.സച്ചിദാനന്ദൻ( ഫെസ്റ്റിവൽ ഡയറക്ടർ) പ്രകാശ് രാജ്(സിനിമനടൻ), ബീന ഫിലിപ്പ് (കോഴിക്കോട് മേയർ) ഗസാല വഹാബ്, ശോഭാ ഡെ തുടങ്ങിയവർ മുഖ്യാഥിതികളായി.
സി.പി.മുസാഫിർ അഹമ്മദ്(ഡെപ്യൂട്ടി മേയർ), ബിലാൽ ശിബിലി, ബഷീർ പെരുമണ്ണ, അഭിലാഷ് തിരുവോത്ത്, പ്രേംചന്ദ് , ഫാരിസ് കണ്ടോത്ത് ,അക്ഷയ്കുമാർ, കെ.വി.ശശി (പ്രോഗാം കമ്മിറ്റി കൺവീനർ)തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

പ്രഫ.കെ.സച്ചിദാനന്ദൻ കെ എൽ എഫിന്റെ അടുത്തവർഷത്തെ തീയ്യതി പ്രഖ്യാപിച്ചു. ജനുവരി 11,12,13,14 എന്നീ തീയ്യതികളിലായാണ് കെ എൽ എഫ് അടുത്തവർഷം നടക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക