22
Jan 2023
Wed
22 Jan 2023 Wed

ധക്ക: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീമിനെ നെഞ്ചിലേറ്റിയ ബംഗ്ലാദേശിലേക്ക് വാമോസ് എത്തുന്നു. ബംഗ്ലാദേശ് നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും ഉള്ള ഉപഹാരം എന്ന നിലയിലാണ് അര്‍ജന്റീനന്‍ ടീം ധക്കയിലെത്തുന്നത്. ജൂണില്‍ ഇവിടെയെത്തുന്ന അര്‍ജന്റീന ഒരു സൗഹൃദ മല്‍സരം കളിക്കും. മല്‍സരത്തിന്റെ വിശദാംശങ്ങള്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നാളെ പുറത്ത് വിടും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകകപ്പിലെ അര്‍ജന്റീനയുടെ മല്‍സരങ്ങള്‍ക്കായി ബംഗ്ലാദേശ് നാട്ടില്‍ ഒരുക്കിയ കൂറ്റന്‍ സ്‌ക്രീനുകളും അവിടെത്തെ സ്റ്റേഡിയങ്ങളില്‍ ആയിരകണക്കിന് പേരെ പങ്കെടുപ്പിച്ച് കൊണ്ട് മല്‍സരങ്ങള്‍ക്ക് വേദിയൊരുക്കിയത് ലോക മാധ്യമങ്ങളില്‍ വാര്‍ത്ത ആയിരുന്നു. അര്‍ജന്റീനന്‍ താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകളും ഫ്‌ളക്‌സുകളും ഇതിനോടകം ലോക മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. അര്‍ജന്റീന ലോകകപ്പ് കിരീടം നേടിയതിനെ തുടര്‍ന്നുള്ള ഇവിടെത്തെ ആഘോഷങ്ങളും ലോക മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. ബംഗ്ലാദേശ് ടീമിന്റെ സ്‌നേഹ പ്രകടനത്തിന് അര്‍ജന്റീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അടുത്തിടെ നന്ദി രേഖപ്പെടുത്തിയിരുന്നു.