22
Jan 2023
Sun
22 Jan 2023 Sun

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ നിന്ന് കിരീട ഫേവററ്റുകളും ആതിഥേയരുമായ ഇന്ത്യ പുറത്ത്. നിര്‍ണ്ണായകമായ ക്രോസ് ഓവര്‍ മല്‍സരത്തില്‍ ന്യൂസിലന്റിനെതിരേ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ തോല്‍വി. 4-5നാണ് ആതിഥേയരുടെ പരാജയം. മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് പരിക്കേറ്റതാണ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായത്. രണ്ടാം ഗോള്‍കീപ്പറുടെ പരിചയകുറവ് ടീമിന്റെ തോല്‍വിയെ കാര്യമായി ബാധിച്ചു. നിശ്ചിത സമയത്ത് മല്‍സരം 3-3 സമനിലയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്നാണ് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ രാജ് കുമാര്‍ പാല്‍, ഹര്‍മന്‍ പ്രീത് സിങ്, സുഖജീത്് സിങ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഷംഷെര്‍ സിങിന്റെ രണ്ട് കിക്കും പാഴായി. 3-1ന്റെ ലീഡ് കരസ്ഥമാക്കിയ ശേഷമായിരുന്നു ഇന്ത്യ സമനില വഴങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>