22
Jan 2023
Tue
22 Jan 2023 Tue

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(SSC) മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (MTS), ഹവിൽദാർ റിക്രൂട്ട്‌മെന്റിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പത്താംക്ലാസ് പാസായ ഏതൊരു വ്യക്തിക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിപ്പാർട്‌മെന്റ് : Staff Selection Commission (SSC)

വിജ്ഞാപന നമ്പർ : F.No.HQPPI03/26/2022PP_1

ആകെ ഒഴിവുകൾ : 11409

ജോലിസ്ഥലം: ഇന്ത്യയിലുടനീളം

പോസ്റ്റിന്റെ പേര് : മൾട്ടി ടാസ്‌കിങ് സ്റ്റാഫ് & ഹവിൽദാർ

അപേക്ഷിക്കേണ്ട അവസാന തീയതി : 2023 ഫെബ്രുവരി 17

യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം

ഒഴിവുകൾ: മൾട്ടി ടാസ്‌കിങ് സ്റ്റാഫ്- 10889. ഹവിൽദാർ- 529

പ്രായം:
MTS & ഹവിൽദാർ: 18 വയസ്സ് മുതൽ 25 വയസ്സ് വരെ.
ഹവിൽദാർ: 18 വയസ്സ് മുതൽ 27 വയസ്സ് വരെ.
(രണ്ടു തസ്തികകളിലും സംവരണവിഭാഗങ്ങൾക്ക് ഇളവുണ്ട്)

ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 22,200 രൂപ വരെ ലഭിക്കും. കൂടാതെ മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും.

ഫീസ്: ജനറൽ/OBC വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. (വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, വിരമിച്ച സൈനികർ എന്നിവർക്ക് ഫീസില്ല)
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്‌മെന്റ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.

യോഗ്യരായ ഉദ്യോഗാർഥികൾക്ക് Apply Now ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ കൊടുത്ത് ലോഗിൻ ചെയ്യുക.
ആദ്യമായി അപേക്ഷിക്കുന്നവർ SSCയുടെ സൈറ്റില്‍ കയറി വൺ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിരിക്കണം.