പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത് ജപ്തി ചെയ്യുന്നത് എന്താടിസ്ഥാനത്തിലാണെന്ന് മുസ് ലിം ലീഗ് നേതാവ് കെഎം ഷാജി. മക്കൾ പോപ്പുലർ ഫ്രണ്ടുകാർ ആയതിനു കുടുംബാംഗങ്ങൾ എന്ത് പിഴച്ചുവെന്നും കെ എം ഷാജി ചോദിച്ചു.പി കെ ഫിറോസിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണർ ഓഫിസിനു മുന്നിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
|
പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തത് കൊണ്ട് സംസ്ഥാന സര്‍ക്കാരിനെതിരായ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും കെ എം ഷാജി പറഞ്ഞു.
കോടതി വിധികൾ നടപ്പാക്കുന്നതിൽ പോലും സര്‍ക്കാര്‍ പക്ഷപാതിത്വം കാണിക്കുകയാണെന്നും കെഎം ഷാജി പറഞ്ഞു.
ദേശീയ സംസ്ഥാന നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ഉണ്ടായ പൊതുമുതൽ നഷ്ടം ഈടാക്കാനാണ് ഹൈക്കോടതി സ്വത്തുവകകൾ കണ്ടുകെട്ടാൻ നിർദേശം നൽകിയത്. എന്നാൽ പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെയും വർഷങ്ങളായി ഗൾഫ് രാജ്യങ്ങളിൽ കഴിയുന്നവരുടെയും ഹർത്താലിന് അഞ്ചുമാസം മുമ്പ് കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകന്റെയുമൊക്കെ സ്വത്തുക്കൾ കണ്ടുകെട്ടിയത് വിവാദമായിരുന്നു.



