29
Jan 2023
Sun
29 Jan 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോവളം: കോവളത്ത് ബൈക്ക് റേസിങ്ങിനിടെ വഴിയാത്രിക്കാരി ബൈക്ക് ഇടിച്ചു മരിച്ചു. വാഴമുട്ടം സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്. പരിക്കേറ്റ റേസിങ് സംഘത്തിലെ പട്ടം പൊട്ടക്കുഴി സ്വദേശിയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമാണ്. ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് അമിതവേഗതയിൽ ആയിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അപകടം നടന്ന റോഡിൽ ഞായറാഴ്ചകളിൽ വിലകൂടിയ ബൈക്കുകളിൽ റേസിങ് നടത്തുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക