20
Jan 2023
Tue
20 Jan 2023 Tue

എറണാകുളം: പട്ടിമറ്റം വലമ്പൂര്‍ തട്ടാംമുകളില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്നു ബൈക്കുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വലമ്പൂര്‍ മൂലേക്കുഴി എം.എസ്. അഭിഷേക് (21) ആണ് മരിച്ചത്. കോലഞ്ചേരി സ്വദേശി സാബിര്‍ (30), വലമ്പൂര്‍ സ്വദേശികളായ അഭിജിത് മണി (20), അനിരുദ്ധ് രാജു (20), കടയിരുപ്പു സ്വദേശി മൂത്താരിയില്‍ കേനസ് ബോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 11 നായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടര്‍ഫില്‍ കളികഴിഞ്ഞ ശേഷം ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു അപകടം. അഭിഷേക് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ കൂട്ടിയിടിക്കുന്നത്. തൊട്ടു പിന്നാലെ വന്ന ബൈക്ക് അപകടത്തില്‍ പെട്ട ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരുടെ നിലയും ഗുരുതരമാണ്. പരിക്കേറ്റവര്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക