മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ലഖ്നൗ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. സിദ്ദീഖ് കാപ്പനെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവിൽ കോടതി ഒപ്പുവച്ചു.നാളെ അദ്ദേഹം ജയിൽമോചിതനാകുമെന്നാണ് കരുതുന്നത്. ഉത്തർപ്രദേശിലെ ഹാഥ്രസിൽ സവർണർ കൂട്ടബലാൽസംഗം ചെയ്തുകൊന്ന ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കണ്ട് വാർത്ത തയ്യാറാക്കാൻ പോകവെയാണ് സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് യുഎപിഎ ചുമത്തുകയും ചെയ്തു.
|
ജാമ്യം അനുവദിച്ചതോടെ രണ്ടുവർഷത്തെ ജയിൽ ജീവിതത്തിനു ശേഷം സിദ്ദീഖ് കാപ്പന് പുറത്തിറങ്ങാൻ അവസരം ലഭിച്ചിരിക്കുകയാണ്. ആദ്യ കേസിൽ നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. സിദ്ദീഖ് കാപ്പൻ്റെ കുടുംബം കഴിഞ്ഞദിവസം ഡൽഹിയിലെത്തിയിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



