29
Oct 2026
Thu
29 Oct 2026 Thu
SI suspended over MDMA theft

കൊച്ചിയിൽ കേസിലെ തൊണ്ടിമുതലായി സൂക്ഷിക്കേണ്ട എംഡിഎംഎ മോഷ്ടിച്ച എസ്ഐക്ക് സസ്പെൻഷൻ. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ എസ്ഐ അനസിനെയാണ് സസ്പെൻഡ് ചെയ്തത്. എളമക്കരയിൽ നിന്ന് പിടികൂടിയ എംഡിഎംഎ പൊലീസ് ഗോഡൗണിലേക്ക് മാറ്റുന്നതിനായി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് മോഷണം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ മോഷ്ടിച്ചത് എസ്ഐ അനസാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തെ തുടർന്നാണ് ഇയാൾക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

ALSO READ: ഒമാനിൽ അതിർത്തി ചെക്ക്‌പോസ്റ്റുകൾക്ക് സമീപമുള്ള പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കുന്നതിന് പരിധി ഏർപ്പെടുത്തി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക