14
Feb 2023
Thu
14 Feb 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: മീനിന് വലുപ്പം പോരെന്നും കറി കുറഞ്ഞുപോയെന്നും ആരോപിച്ച് ഹോട്ടലിൽ തിരിച്ചെത്തി ജീവനക്കാരനെ കരിങ്കല്ലുകൊണ്ട് മർദിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. കൊല്ലം നെടുമൺ കടുക്കോട് കുരുണ്ടിവിള പ്രദീഷ് മോഹൻദാസ് (35), നെടുപന സ്വദേശികളായ കളയ്ക്കൽകിഴക്കേതിൽ എസ്.സഞ്ജു (23), മനുഭവനിൽ മഹേഷ് ലാൽ (24), ശ്രീരാഗം അഭിഷേക് (23), നല്ലിള മാവിള അഭയ് രാജ് (23), നല്ലിള അതുൽമന്ദിരം അമൽ ജെ.കുമാർ (23) എന്നിവരാണു പിടിയിലായത്.

പൊൻകുന്നം ഇളങ്ങുളം ഭാഗത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ മധു കുമാറാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഊണു കഴിക്കാനാണ് സംഘം ഹോട്ടലിൽ എത്തിയത്. ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ ശേഷം വീണ്ടും ഹോട്ടലിൽ കയറിയാണ് മർദനം നടത്തിയത്. ഊണിനു കറിയായി നൽകിയ മീനിന്റെ വലുപ്പം കുറവാണെന്നും കറിയിൽ ചാറ് കുറഞ്ഞുപോയെന്നുമാരോപിച്ചായിരുന്നു മർദനം. മധുവിനെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക