23
Feb 2023
Thu
23 Feb 2023 Thu

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല നേതാക്കളിലൊരാളും എസ്.ഐ.ഒ കേരള പ്രഥമ ജനറല്‍ സെക്രട്ടറിയുമായ മുണ്ടുപറമ്പിലെ സി എച്ച് അബ്ദുല്‍ ഖാദര്‍(72)നിര്യാതനായി. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. സെക്രട്ടറി, മലപ്പുറം ജില്ല നാസിം, മേഖല നാസിം, എസ്.ഐ.ഒ ദേശീയ സമിതിയംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
റിട്ട. അറബിക് അധ്യാപകനാണ്. പിതാവ്: പരേതനായ മുഹമ്മദ് മൗലവി. മാതാവ്: പരേതയായ സ്രാമ്പിക്കല്‍ ഫാത്തിമ. ഭാര്യ: കെ.പി. മൈമൂന. മക്കള്‍: മുഹമ്മദ് റഫ്അത്ത്, സലീന, ലുബൈബ, ഹുസ്‌ന ഖാത്തൂന്‍, പരേതനായ മുഹമ്മദ് സാജിദ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരുമക്കള്‍: ഇ.സി. സിദ്ദീഖ് (കൂട്ടിലങ്ങാടി), എ.കെ. ഹാരിസ് കോഡൂര്‍ (പ്രിന്‍സിപ്പല്‍, ഐഡിയല്‍ സ്‌കൂള്‍ കുറ്റ്യാടി), അമീന്‍ അഹ്‌സന്‍ (കാളമ്പാടി), സാജിദ, ആയിശാബി.

സഹോദരങ്ങള്‍: അബ്ദുല്‍ മജീദ് (റിട്ട. അധ്യാപകന്‍), മുഹമ്മദലി, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഹമീദ്, അബ്ദുസ്സലാം (വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം ജനറല്‍ സെക്രട്ടറി), സി.എച്ച്. മുഹമ്മദ് ബഷീര്‍ (ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല അസി. സെക്രട്ടറി), സി.എച്ച്. അനീസുദ്ദീന്‍ (കേരള മദ്‌റസ എജ്യൂക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍), മൈമൂന, ഖദീജ, സഫിയ.

എസ്.ഐ. ഒ. പ്രഥമ സോണല്‍ സെക്രട്ടറിയായിരുന്നു. മുണ്ടുപറമ്പ് ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനായിരിക്കെയാണ് അന്ത്യം.