പത്തനംതിട്ട: മദ്യപിച്ച് ബഹളം വെച്ചതിന് കസ്റ്റഡിയിലെടുത്തയാള്‍ പോലിസ് സ്റ്റേഷനില്‍ നിന്ന് മോഷണം നടത്തി. പത്തനംതിട്ടയിലാണ് പോലിസ് സ്‌റ്റേഷനില്‍ കയറി മോഷണം നടത്തിയത്. 20,000 രൂപ വിലവരുന്ന ഇ പോസ് മെഷീനുമായാണ് പ്രതി കടന്ന് കളഞ്ഞത്. സംഭവത്തില്‍ അടൂര്‍ സ്വദേശി എബി ജോണിനെ(28) പോലിസ് പിടികൂടി. എന്നാല്‍ മോഷണം പോയ മെഷീന്‍ ഇതുവരെ കണ്ടെത്താനായില്ല. ഇയാള്‍ പറഞ്ഞ സ്ഥലങ്ങളില്‍ മെഷീന്‍ കണ്ടെത്താനായില്ല. മെഷീനിനുള്ളിലെ പേപ്പറുകള്‍ ലഭിച്ചിട്ടുണ്ട്. മെഷീന്‍ മറ്റാരോ മോഷ്ടിച്ചിരിക്കാമെന്നാണ് പോലിസ് നിഗമനം. ജനുവരി 27നായിരുന്നു സംഭവം. പൊതുസ്ഥലത്ത് വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് എബി ജോണിനെ കൊടുമണ്‍ പോലിസ് കസറ്റഡിയിലെടുത്തത്.എന്നാല്‍ ഇയാള്‍ സ്റ്റേഷനില്‍വെച്ച് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇ പോസ് മെഷീനുമായി കടന്നുകളയുകയായിരുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





