ചെന്നൈ: അന്തരിച്ച പ്രശ്‌സത ഗായിക വാണി ജയറാമിന്റെ മരണകാരണം തലയ്‌ക്കേറ്റ പരിക്കെന്ന് റിപ്പോര്‍ട്ട്. രാത്രി എഴുന്നേറ്റപ്പോള്‍ മേശയിലേക്ക് വീണ് തലയടിച്ചതാവാം മരണകാരണമെന്നാണ് നിഗമനം. വാണി ജയറാമിന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്ത് നഗറില്‍ നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം രാത്രി നുകമ്പാക്കത്തെ വീട്ടിലെത്തിക്കും. രാവിലെ മുറിയുടെ കതക് തുറക്കാത്തതിനാല്‍ ജോലിക്കാരി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. വാണി ജയറാമിനെ കിടപ്പുമുറിയില്‍ തലയ്ക്ക് പരുക്കേറ്റ നിലയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്തിടെയാണ് രാജ്യം പത്മഭൂഷന്‍ ബഹുമതി നല്‍കി ആദരിച്ചത്.ഭര്‍ത്താവ് ജയറാമിന്റെ വിയോഗശേഷം ചെന്നൈയിലെ വസതിയില്‍ തനിച്ചായിരുന്നു. വാണി ജയറാമിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ അനുശോചനം അറിയിച്ചു.
|



