22
Feb 2023
Mon
22 Feb 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജയ്പൂര്‍: ബോളിവുഡ് താരങ്ങളായ കിയാര അദ്വാനി-സിദ്ധാര്‍ത്ഥ് മല്‍ഹോത്രാ വിവാഹം ഇന്ന് നടക്കും. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് ബോളിവുഡിലെ താര വിവാഹം നടക്കുന്നത്.എന്നാല്‍ വിവാഹം നാളേക്ക് മാറ്റിവയ്ക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രശ്‌സത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് കിയാര അദ്വാനിയുടെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നത് . രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വച്ച് പഞ്ചാബി ആചാരപ്രകാരമായിരിക്കും വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. കിയാരയും സിദ്ധാര്‍ത്ഥും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. നാല് ദിവസത്തെ ചടങ്ങുകള്‍ക്ക് ശേഷമാണ് ഇന്ന് വിവാഹം നടക്കുന്നത്. ബോളിവുഡില്‍ നിന്ന് ഷാഹിദ് കപൂര്‍, മീരാ കപൂര്‍, വരുണ്‍ ധവാന്‍ എന്നിവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. മറ്റ് താരങ്ങള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ മുബൈയില്‍ വച്ച് റിസ്പഷന്‍ നല്‍കും. സുരക്ഷാ ചുമതലാ ഷാരൂഖാന്റെ ബോഡിഗാര്‍ഡ്‌സിനാണുള്ളത്.