23
Feb 2023
Tue
23 Feb 2023 Tue

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സർക്കാരിനെതിരായ സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ അറസ്റ്റ് ചെയ്തിരുന്നത്. രണ്ടാഴ്ചയായി ഫിറോസ് റിമാൻഡിലായിരുന്നു.

പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, സ്വകാര്യ സ്വത്ത് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.

28 യൂത്ത് ലീഗ് പ്രവർത്തകരെയും മാർച്ചുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് എതാനും ദിവസങ്ങൾക്ക് മുമ്പ് ജാമ്യം ലഭിച്ചിരുന്നു.

രണ്ടു മുതൽ 29 വരെയുള്ള പ്രതികൾക്കാണ് നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്. ജനുവരി 18നാണ് യൂത്ത് ലീഗ് മാർച്ച് നടന്നത്.

അറസ്റ്റ് ചെയ്ത ഫിറോസിനെ 14 ദിവസത്തെ റിമാൻഡ് ചെയ്യുകയും പിന്നീട് ഇത് നീട്ടുകയും ചെയ്തു. ശേഷം ഫിറോസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് ഫിറോസ്.