തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചൂല് മൂത്രത്തിൽ മുക്കി അവളെ അടിക്കണം എന്നാണ് സുരേന്ദ്രന്റെ പരാമർശം. ജനങ്ങളുടെ കമ്മീഷൻ അടിക്കുന്ന പണിയാണ് യുവജന കമ്മീഷന്റേതെന്നും അൺപാർലമെന്ററിയായ കാര്യങ്ങളാണ് ചിന്താ ജെറോം ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
|
‘ചിന്താ ജെറോം. ചൂല് മൂത്രത്തിൽ മുക്കി അവളെ അടിക്കണം. 20000 രൂപ വാടകയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ കഴിയുകയാണ്. എന്താണ് അതിന്റെ പണി. യുവജന കമ്മീഷനല്ല, ജനങ്ങളുടെ കമ്മീഷൻ അടിക്കുന്ന പണിയാണ്. അൺപാർലമെന്ററി ആയിട്ടുളള കാര്യങ്ങളാണ് ചിന്താ ജെറോം ചെയ്യുന്നത്’.
‘കോപ്പി അടിക്കുക അതുവഴി ഡോക്ടറേറ്റ് നേടുക, എന്നിട്ട് ലജ്ജയില്ലാതെ അവിടെ കടിച്ചു തൂങ്ങുക. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ജനങ്ങോട് ബഹുമാനവും ആദരവും കാണിച്ചില്ലെങ്കിൽ അവർ പ്രതികരിക്കും. അത്തരത്തിൽ ഒരു സാധാരണ ജനത്തിന്റെ പ്രതികരണമാണ് ഞാൻ നടത്തിയത്’- സുരേന്ദ്രൻ വിശദാക്കി.
പശുക്കൾ പാലെങ്കിലും തരുന്നുണ്ട്. പശു കാരണം കൃഷി നന്നാവുന്നുമുണ്ട്. എന്നാൽ പശുവിനെക്കൊണ്ട് ഉണ്ടാകുന്ന പ്രയോജനം പോലും പിണറായി സർക്കാരിനെ കൊണ്ട് ജനങ്ങൾക്ക് ഉണ്ടാകുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്ര മന്ത്രി വി മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിലെ കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.



