23
Feb 2023
Thu
23 Feb 2023 Thu

കൊച്ചി: ആർത്തവമെന്ന് തെറ്റിദ്ധരിപ്പിച്ച് സാനിറ്ററി നാപ്കി‍ൻ വഴി സ്വർണം കടത്തിയ യുവതി പിടിയിൽ. ഗ്രീന്‍ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതിയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്. 582.64 ഗ്രാം തൂക്കമുള്ള അഞ്ച് സ്വര്‍ണക്കട്ടികളാണ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണം കടത്താനായിരുന്നു യുവതിയുടെ ശ്രമം. എന്നാൽ ദേഹപരിശോധനയ്ക്കിടെ കുടുങ്ങുകയായിരുന്നു. റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് യുവതി എത്തിയത്. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു.

ദേഹപരിശോധന വേണമെന്നറിയിച്ചപ്പോൾ താൻ ആർത്തവാവസ്ഥയിലാണെന്ന് യുവതി പറഞ്ഞു. പരിശോധനയിൽ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച അഞ്ച് സ്വർണ ബിസ്കറ്റുകൾ കണ്ടെത്തുകയായിരുന്നു. സ്വര്‍ണത്തിന് 29.89 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു.

സാനിറ്ററി നാപ്കിനുള്ളിലാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്. കൃത്രിമമായി ചുവന്ന നിറം പുരട്ടിയതായിരുന്നു സാനിറ്ററി നാപ്കിനുകൾ. സംഭവത്തിൽ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.