|
ഇടുക്കി: പൊറോട്ട കഴിച്ച് ഗുരുതരാവസ്ഥയിലായ 16 വയസുകാരി മരിച്ചു. ഇടുക്കിയിലാണ് സംഭവം. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയലിന്റെ മകള്‍ നയന്‍മരിയ സിജുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം പൊറോട്ട കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ അവസ്ഥ ഉച്ചയോടെ ഗുരുതരമാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ നയന്‍ മരിയയ്ക്ക് മൈദയും ഗോതമ്പും അലര്‍ജിയാണ്. ഇത്തരം ഭക്ഷണത്തോടുള്ള അലര്‍ജിയെ തുടര്‍ന്ന് മുമ്പ് കുട്ടി ചികിത്സ തേടിയരുന്നു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദപ്പെട്ടതോടെ മൈദയും ഗോതമ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചു വരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പൊറോട്ട കഴിച്ചതും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതും.



