22
Feb 2023
Sun
22 Feb 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റബാത്ത്: സൗദി ഭീമന്‍മാരായ അല്‍ ഹിലാലിനെ വീഴ്ത്തി ക്ലബ്ബ് ലോകകപ്പ് കിരീടം സ്പാനിഷ് പ്രമുഖര്‍ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. റയലിന്റെ അഞ്ചാം ക്ലബ്ബ് ലോകകപ്പ് കിരീടമാണ്. 5-3നായിരുന്നു റയലിന്റെ ജയം. വിനീഷ്യസ് ജൂനിയര്‍ (13, 69), വാല്‍വെര്‍ഡെ (18, 58), കരീം ബെന്‍സിമ (54) എന്നിവരാണ് റയലിനായി വലകുലിക്കിയത്. ബെന്‍സിമ, വിനീഷ്യസ് ജൂനിയര്‍, കാര്‍വജല്‍, സെബലോസ് എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.അല്‍ ഹിലാലിനായി വിയറ്റോ ഇരട്ട ഗോള്‍ നേടി(63, 79). മറ്റൊരു ഗോള്‍ മറേഗ(26)യുടെ വകയായിരുന്നു.

തുടക്കം മുതലെ സൗദി ക്ലബ്ബിനെതിരേ ആധിപത്യം പുലര്‍ത്തിയ റയല്‍ അത് അവസാനം വരെ കാത്തുസൂക്ഷിച്ചു. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ് ലിയെ 4-2ന് ഫ്‌ളെമെങ്കോ പരാജയപ്പെടുത്തി.