22
Feb 2023
Mon
22 Feb 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ട: കേരളാ-കര്‍ണാടക അതിര്‍ത്തി പ്രദേശമായ കുട്ടയില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മരിച്ച രണ്ട് പേരും ബന്ധുക്കളാണ്. ഇന്നലെ വൈകിട്ട് നാലിനും ഇന്ന് രാവിലെയുമാണ് ചൂരിക്കാട് നെല്ലിത പൂനച്ചയുടെ കോഫി എസ്റ്റേറ്റില്‍ രണ്ട് പേരെ കടുവ കൊന്നത്. ഹുന്‍സൂര്‍ പഞ്ചവള്ളിയില്‍ നിന്ന് കാപ്പി പറിക്കാന്‍ വന്ന കുടുംബത്തോടൊപ്പമുണ്ടായിരുന്ന ചേതന്‍(12), മരണ വിവരമറിഞ്ഞെത്തിയ ബന്ധു രാജു (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉണ്‍സൂര്‍ അന്‍ഗോട്ട സ്വദേശികളാണ് ഇരുവരും. ചേതന്‍ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടയിലാണ് കടുവ വന്ന തുടയ്ക്ക് താഴെ കടിച്ചെടുത്തത്. ചേതന്‍ തല്‍ക്ഷണം മരിച്ചിരുന്നു. ചേതന്റെ മരണവിവരമറിഞ്ഞെത്തിയ ബന്ധു രാജുവിനെയും ഇതേ സ്ഥലത്ത് വച്ച് കടുവ കടിച്ച് കൊല്ലുകയായിരുന്നു.ചേതന്റെ പിതാവ് മധുവിനും കടിയേറ്റിരുന്നു. ഇയാള്‍ ആശുപത്രിയിലാണ്.