22
Feb 2023
Thu
22 Feb 2023 Thu

കന്യാകുമാരി: ഹൈന്ദവ സംഘടനകളുടെ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കന്യാകുമാരി ദേവസ്വം ബോര്‍ഡ് അധികൃതര്‍. കന്യാകുമാരിയിലെ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ ഹൈന്ദവ സംഘടനകള്‍ പരിപാടി നടത്താനിരിക്കെയാണ് ദേവസ്വം ബോര്‍ഡിന്റെ ഇടപെടല്‍.ക്ഷേത്രത്തില്‍ വര്‍ഷം തോറും മാശി കൊട ഉത്സവത്തിന്റെ ഭാഗമായി ഹൈന്ദവ സേവാ സംഘത്തിന്റെ മതസമ്മേളനം നടക്കാറുണ്ട്. ഇതിനെയാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ അനുവാദത്തോടെ ദേവസ്വം ബോര്‍ഡ് നിരോധിച്ചത്. നിരോധനത്തെ തുടര്‍ന്ന് ജില്ലയിലെ 10സ്ഥലങ്ങളില്‍ സംഘം റോഡ് ഉപരോധിച്ചു. മേലപുറം, മാര്‍ത്താണ്ഡം, നാഗര്‍കോവില്‍, തോവാള എന്നിവടങ്ങളില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രമാണ് മണ്ടയ്ക്കാട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>