22
Feb 2023
Fri
22 Feb 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: 220 കോടിയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് മോഹന്‍ലാലില്‍ നിന്നും മൊഴിയെടുത്തു. രണ്ട് മാസം മുമ്പ് നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിന്റെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയാണ് ചോദ്യംചെയ്യല്‍. കൊച്ചിയില്‍ വച്ച് ആദായ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ മോഹന്‍ലാലില്‍ നിന്നും മൊഴിയെടുത്തു.
രണ്ടുമാസം മുമ്പ് മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ഓഫീസുകളിലും വീടുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡുണ്ടായിരുന്നു. ഏതാണ്ട് 220 കോടി രൂപയുടെ നികുതി വെട്ടിപ്പ് മലയാള സിനിമാമേഖലയില്‍ നടന്നുവെന്ന് ആദായ നികുതി വകുപ്പ് അന്ന് കണ്ടെത്തിയത്.

ഒ ടി ടി , ഓവര്‍സീസ് റൈറ്റ് എന്നിവയുടെയൊക്കെ പേരില്‍ വലിയ തോതില്‍ കള്ളപ്പണം വെളുപ്പിച്ചെടുത്തിട്ടുണ്ടെന്നും ഇന്‍കം ടാക്സിന്റെ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഖത്തര്‍, ഒമാന്‍ ദുബായ് തുടങ്ങിയ രാജ്യങ്ങളില്‍ വച്ചാണ് കളളപ്പണം വെളുപ്പിക്കല്‍ ഇടപാട് നടക്കുന്നതെന്നും ആദായി നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മലയാള സിനിമയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.