22
Feb 2023
Fri
22 Feb 2023 Fri

ഉദ്ധവ് താക്കറേ വിഭാ​ഗത്തിന് തിരിച്ചടി. വിമതരായി പാർട്ടിവിട്ട ഏക്നാഥ് ഷിൻഡേ വിഭാ​ഗത്തെ യഥാർഥ ശിവസേനയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അം​ഗീകരിച്ചു. ശിവസേനയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഷിൻഡേ വിഭാ​ഗത്തിന് ലഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെബ്രുവരി 26ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറേ വിഭാ​ഗത്തിന് കത്തുന്ന ടോർച്ച് അടയാളത്തിൽ മൽസരിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ശിവസേനയുടെ നിലവിലുള്ള ഭരണഘടന ജനാധിപത്യ വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് നടക്കാതെയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും 78 പേജ് വരുന്ന ഉത്തരവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് താക്കറേ വിഭാ​ഗം അറിയിച്ചു.