|
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 37 ഓളം പേര്‍ക്ക് പരിക്കേറ്റു. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ടത് തൃശ്ശൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആണ് .
കഴിഞ്ഞ പതിനാലിനാണ് ഇവര്‍ ഇരിങ്ങാലക്കുടയില്‍ നിന്നും വിനോദയാത്ര പോയത്. ജിയോളജി ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളാണ് മധ്യപ്രദേശില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. അടുത്തുള്ള ആശുപത്രിയില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. ഏഴ് അധ്യാപകരും 60 വിദ്യാര്‍ഥികളും രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചത്. ഇതില്‍ ആദ്യം വന്ന ബസാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട 37 പേരെ കട്‌നിയിലെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നു. ഇവരില്‍ സാരമായി പരിക്കേറ്റ രണ്ട് പേരെ ജബല്‍പുരിലെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





