25
Feb 2023
Thu
25 Feb 2023 Thu

സൗദി അറേബ്യയിലെ ദമ്മാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുടങ്ങണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 25 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതെന്നും എന്നാല്‍ റിയാദിലും ജിദ്ദയിലും മാത്രമാണ് പ്രവാസികള്‍ക്ക് കോണ്‍സുലാര്‍ സേവനം ലഭ്യമാവുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതുമൂലം സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമിലും സമീപമേഖലകളിലുമുള്ള പ്രവാസി തൊഴിലാളികള്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിനായി റിയാദിലേക്കും ജിദ്ദയിലേക്കും യാത്ര ചെയ്തു ബുദ്ധിമുട്ടുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ദമ്മാമില്‍ 13 ലക്ഷത്തോളം ഇന്ത്യക്കാരാണ് ജോലി ച്യെയുന്നത്.

ദീര്‍ഘദൂര യാത്രയും ഇതിനാവശ്യമായി വരുന്ന ഭാരിച്ച ചെലവും മൂലം ഇവരില്‍ ഭൂരിഭാഗവും ഇവിടങ്ങളില്‍ പോയി കോണ്‍സുലാര്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പോലുമാവാത്ത ഗതികേട് ഉള്ളവരാണ്. ഇതുമായി ബന്ധപ്പെട്ട് ലോക കേരളസഭയില്‍ നിരവധി പരാതികളാണ് കേരള സര്‍ക്കാരിന് ലഭിച്ചത്. ആയത് താങ്കളുടെ ശ്രദ്ധയിലും പെടുത്തുകയാണ്.

സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള ഇന്ത്യക്കാരുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് ദമ്മാമില്‍ ഒരു കോണ്‍സുലേറ്റ് ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോട് അഭ്യര്‍ഥിച്ചു.