24
Feb 2023
Sat
24 Feb 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പ്പറ്റ: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടു തീ പടരുന്നു. വേനല്‍ കടുത്തതോടെയാണ് കാട്ടു തീ പടരുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ ഹെക്ടര്‍ കണക്കിന് വനം കത്തി നശിച്ചു. നായ്ക്കട്ടി ഫോറസ്റ്റ് സെക്ഷനിലെ ഓടപ്പള്ളം വനഭാഗത്താണ് തീ പടര്‍ന്നത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീയണച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഓടപ്പള്ളം ഭാഗത്ത് ഉള്‍ക്കാട്ടില്‍ തീ കണ്ടത്. മിനിറ്റുകള്‍ക്കകം തീ മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. വനംവകുപ്പും ഫയര്‍ഫോഴ്‌സും സന്നദ്ധ സേവകരുമുള്‍പ്പടെ നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നിയന്ത്രണവിധേയമാക്കി.

വേനല്‍ കടുത്തതോടെ അടിക്കാടുകള്‍ ഉണങ്ങിക്കിടക്കുന്നതിനാല്‍ വളരെ പെട്ടെന്ന് തീ പടരുകയാണ്. കഴിഞദിവസം തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മക്കിമലയിലും തീ പടര്‍ന്നിരുന്നു. വനത്തിലേക്ക് തീ പടരാതിരിക്കാന്‍ വനാതിര്‍ത്തികളില്‍ ഫയര്‍ലൈന്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും പൊടുന്നനെയുണ്ടാകുന്ന തീയെ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നാണ് പരാതി.