21
Feb 2023
Sat
21 Feb 2023 Sat

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കളിക്കേണ്ടത് ബെംഗളൂരുവിനെതിരേ. ഹോം ഗ്രൗണ്ടില്‍ പ്ലേ ഓഫ് കളിക്കാമെന്ന മഞ്ഞപ്പടയുടെ മോഹം ഇന്ന് അവസാനിച്ചു. മൂന്നാം സ്ഥാനം നഷ്ടപ്പെട്ട കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ നാലാം സ്ഥാന മോഹവും ഇന്ന് അവസാനിക്കുകയായിരുന്നു. ഇന്ന് നടന്ന കൊല്‍ക്കത്ത ഡെര്‍ബി സ്വന്തമാക്കി എടികെ മോഹന്‍ ബഗാന്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് എടികെ മറികടന്നത്. നാലാം സ്ഥാനത്ത് ബെംഗളൂരു ആണ്. ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫിലെ എതിരാളി ബെംഗളൂരു എഫ് സിയാണ്. മൂന്നും നാലും സ്ഥാനം നഷ്ടപ്പെട്ടതോടെ പ്ലേ ഓഫ് ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ മഞ്ഞപ്പടയ്ക്കാവില്ല. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് ഹോ ഗ്രൗണ്ടില്‍ കളിക്കാം. ബെംഗളൂരു കണ്ടീരവാ സ്റ്റേഡിയത്തിലാണ് കേരളം കളിക്കേണ്ടത്. എടികെയുടെ പ്ലേ ഓഫ് എതിരാളി ഒഡീഷയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>