30
Feb 2023
Mon
30 Feb 2023 Mon

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായരെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണത്തില്‍ രാസവസ്തു കലര്‍ത്തി തന്നെ കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അവശ നിലയിലായതെന്ന് സരിത പരാതിപ്പെട്ടു. പലതവണയായി രാസവസ്തു ചേര്‍ത്തി തന്നെ കൊലപ്പെടുത്താന്‍ ഡ്രൈവര്‍ ശ്രമിച്ചെന്നാണ് സരിതയുടെ പരാതി. സരിതയുടെ രക്ത സാംപിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇവരുടെ മുന്‍ ഡ്രൈവര്‍ വിനുകുമാറിനെതിരേയാണ് പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹിയില്‍ നാഷനല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടിയിലേക്ക് പരിശോധനയ്ക്കായി സാംപിളുകള്‍ അയയ്ക്കും. ശാരീരികമായി അവശനിലയിലായ സരിത ഇപ്പോള്‍ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയില്‍ കഴിയുകയാണ്. ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളാണ് സരിതക്കുണ്ടായത്. ഇടതു കണ്ണിന്റെ കാഴ്ച കുറയുകയും ഇടതു കാലിന്റെ സ്വാധീനം കുറയുകയും ഉണ്ടായി. 2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷവസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി. വിനുകുമാറിന്റെ വീട്ടിലും പരിശോധന നടത്തി. ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍നിന്നും വിവരം ശേഖരിച്ചു തനിക്ക് നേരെ വധശ്രമം ഉണ്ടായെന്ന് 2021 ലാണ് സരിത വെളിപ്പെടുത്തിയത്.നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെയാണ് വിഷം ബാധിച്ചത്. ക്രമേണ വിഷം ശരീരത്തെ ബാധിക്കുന്ന രീതിയിലാണ് നല്‍കിയിരിക്കുന്നതെന്നും സരിത ആരോപിച്ചിരുന്നു-

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക