റിയാദ്: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായി തനിക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ചിലിയന്‍ മോഡല്‍ ഡാനിയേല ട്വിറ്ററില്‍ കുറിച്ചു. താരവുമൊത്തുള്ള വീഡിയോ തന്റെ പക്കലുണ്ടെന്നും എന്നാല്‍ അത് പുറത്ത് വിടില്ലെന്നും ഡാനിയേല പറഞ്ഞു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ ആ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. വിവാദത്തില്‍ അല്‍ നസര്‍ താരം പ്രതികരിച്ചിട്ടില്ല.
|
ഇപ്പോഴത്തെ കാമുകി ജോര്‍ജ്ജിനാ റൊഡ്രിഗസിന് പരിചയപ്പെടുന്നതിന് മുമ്പ് 2014ലാണ് സംഭവമെന്നും റൊണാള്‍ഡോയുടെ സ്വകാര്യതയെ മാനിച്ച് താന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും ഡാനിയേല പറയുന്നു. അമേരിക്കയില്‍ കുറച്ച് ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. റൊണാള്‍ഡോ തെറ്റുകാരനാണെന്ന് താന്‍ പറയുന്നില്ല. പരസ്പര സമ്മതപ്രകാരമായിരുന്നു ബന്ധം.വിവാദ വീഡിയോ പുറത്ത് വിട്ടാല്‍ ഇന്റര്‍നെറ്റ് കത്തുമെന്നാണ് ഡാനിയേല പറയുന്നത്.
മുമ്പ് ഒരു അഭിമുഖത്തില്‍ താന്‍ ഇത് വെളിപ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ അന്ന് ഈ വാര്‍ത്ത പുറത്ത് വന്നില്ലെന്നും അവര്‍ പറയുന്നു. താരത്തെ അഭിമാനിക്കാന്‍ വേണ്ടിയല്ല തന്റെ വെളിപ്പെടുത്തലെന്നും അവര്‍ പറഞ്ഞു. പരസ്ത്രീകളുമായി ബന്ധപ്പെടുന്നതില്‍ ക്രിസ്റ്റ്യാനോയെ പോലെ മെസ്സിയും തന്റെ ഭാര്യയോട് അവിശ്വാസ്യത കാണിച്ചിട്ടുണ്ടെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.


