21
Feb 2023
Tue
21 Feb 2023 Tue

മികച്ച കളിക്കാരനുള്ള ഫിഫ 2022 പുരസ്‌കാരം ലയണല്‍ മെസ്സിക്ക്. കിലിയന്‍ എംബാപ്പെയെയും കരിം ബെന്‍സേമയെയും മറികടന്നാണ് 35കാരനായ മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്. ഖത്തറില്‍ നടന്ന ലോകകപ്പില്‍ ടീമിനെ വിജയത്തിലെത്തിച്ചതും 2021-22 കാലത്ത് നടന്ന 49 ക്ലബ്, കൗണ്ടി മല്‍സരങ്ങളില്‍ നിന്നായി 27 ഗോളുകള്‍ നേടിയതും ഫോര്‍വേഡ് താരത്തിന് തുണയായി. ഇതു രണ്ടാം തവണയാണ് മെസ്സിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാഴ്‌സലോണയുടെ അലക്‌സിയ പുടെലാസ് ആണ് മികച്ച വനിതാ താരം. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസ് ആണ് മികച്ച പുരുഷ ഗോള്‍ കീപ്പര്‍. അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോനിയാണ് മികച്ച പരിശീലകന്‍. ഇംഗ്ലണ്ട് ടീമിന്റെ മാനേജര്‍ സറീന വീഗ്മാന്‍ ആണ് വനിതാ പരിശീലക.