മുംബൈ:എയര്‍ ഇന്ത്യയിലെ പ്രഭാത ഭക്ഷണത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂര്‍. ട്വിറ്ററിലൂടെയാണ് സഞ്ജീവ് കപൂര്‍ തന്റെ അനുഭവം വെളിപ്പെടുത്തിയത്. എയര്‍ ഇന്ത്യാ ഫ്‌ളൈറ്റിലെ പ്രഭാതഭക്ഷണം വളരെ മോശമായിരുന്നുവെന്ന് കപൂര്‍ പറയുന്നു. ഒരു കഷ്ണം തണ്ണിമത്തന്‍, വെള്ളരിക്ക, തക്കാളി എന്നിവയ്‌ക്കൊപ്പം തണുത്ത ചിക്കന്‍ ടിക്കയാണ് തന്നത്. ഇതിനൊപ്പം കുറച്ച് കാബേജും മയോണിസും മാത്രമുള്ള ഒരു സാന്‍വിച്ചും.ചായം പൂശിയ ഒരു പഞ്ചസാര സിറപ്പും. എയര്‍ ഇന്ത്യയുടെ ദുരിതങ്ങള്‍ തീരുന്നില്ലെന്നും കപൂര്‍ കുറിച്ചു.
|
നാഗ്പൂരില്‍ നിന്നും മുംബൈയിലേക്കുള്ള വിമാനത്തിലാണ് തനിക്ക് അസുഖകരമായ അനുഭവം നേരിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിലുണ്ടായ വീഴ്ച തുടര്‍ന്നുണ്ടാവില്ലെന്നും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ട്വീറ്റിനെ തുടര്‍ന്ന് നിരവധി പേര്‍ എയര്‍ ഇന്ത്യയിലെ അവരുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ചു. നിരവധി തവണ തണുത്ത രുചിയില്ലാത്ത ഭക്ഷണങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഭക്ഷണം തീര്‍ന്ന് പോയെന്ന അവസ്ഥയും ഉണ്ടായിട്ടുണ്ടെന്നും ചിലര്‍ സൂചിപ്പിച്ചു.


