29
Mar 2023
Wed
29 Mar 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉജ്ജയിന്‍: മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് വൃദ്ധന്‍ മരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ മുഖവും ശരീരത്തിന്റെ മുകള്‍ ഭാഗവും തകര്‍ന്ന നിലയിലാണ് 68 വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് മരണപ്പെട്ടതാവാമെന്നാണ് പ്രാഥമിക നിഗമനം.

ദയാറാം ബരോഡ് എന്നയാളാണ് മരണപ്പെട്ടത്. സുഹൃത്തിനൊപ്പം ഒരിടത്തേക്ക് പോകാനിരിക്കുകയായിരുന്നു ഇയാള്‍. ഫോണെടുക്കാതിരുന്നതോടെ സുഹൃത്ത് ഇയാളെ അന്വേഷിച്ച് വീട്ടിലെത്തി. വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് മരിച്ചുകിടക്കുന്ന ദയാറാമിനെയാണ്. മൊബൈല്‍ ഫോണിന്റെ കഷ്ണങ്ങളും മൃതദേഹത്തിനരികെ ഉണ്ടായിരുന്നു.