24
Mar 2023
Wed
24 Mar 2023 Wed

അടിമാലി: ഇടുക്കി ചെ​മ്മ​ണ്ണാ​റി​ൽ ന​വ​ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി സെ​ൻ​സ്റ്റെ​ൻ വി​ൽ​ഫ്ര​ഡ്(35) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ മേ​രി സ​ഞ്ജു​(28) ഗു​രു​ത​ര പരിക്കുകളോടെ ചികിൽസയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂ​ന്നാ​റി​ലേ​ക്ക് ബൈക്കിൽ വി​നോ​ദ​യാ​ത്ര പോ​യതായിരുന്നു ഇരുവരും. ചെ​മ്മ​ണ്ണാ​ർ ഗ്യാ​പ് റോ​ഡി​ൽ വ​ച്ച് ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ബൈ​ക്ക് മ​റി​യുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും നാ​ട്ടു​കാ​ർ അ​ടി​മാ​ലി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും യുവാവ് മരിക്കുകയായിരുന്നു.