16
Mar 2023
Fri
16 Mar 2023 Fri

പാരിസ്: വിവാദങ്ങളുടെ കളിതോഴാനാണ് നെയ്മര്‍. കളിക്കളത്തിലും പുറത്തും. ബലാത്സംഗ ആരോപണം കരിയറില്‍ രണ്ട് തവണയും നേരിട്ടു. ഇപ്പോഴിതാ വീണ്ടും താരം വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ബ്രസീലിയന്‍ മോഡല്‍ ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്നെയും ഇരട്ട സഹോദരിയെയും ലൈംഗിക താല്‍പ്പര്യത്തോടെ സമീപിച്ചുവെന്ന് ബ്രസീലിയന്‍ മോഡല്‍ ആയ കീ ആല്‍വ്‌സാണ് വെളിപ്പെടുത്തിയത്. അഡല്‍റ്റ് പ്ലാറ്റ്‌ഫോം ആയ ഓണ്‍ലി ഫാന്‍സിലെ മോഡലാണ് ആല്‍വ്‌സ്. മുന്‍ വോളിബോള്‍ താരമാണ്. ബിഗ് ബ്രദര്‍ ഷോയുടെ ബ്രസീലിയന്‍ പതിപ്പില്‍ കഴിഞ്ഞ ദിവസമാണ് താരം വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ നെയ്മറിന്റെ ആവശ്യം ഞങ്ങള്‍ നിരസിച്ചുവെന്നും താരം പറഞ്ഞു. 2019ല്‍ ബ്രസീലിയന്‍ മോഡല്‍ നജിസ ട്രിന്‍ഡാഡെയും 2016ല്‍ നൈക്കിയിലെ ജീവനക്കാരിയും നെയ്മര്‍ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. പിഎസ്ജിയിലെ സഹതാരം അശ്‌റഫ് ഹക്കീമിയും ബലാത്സംഗക്കേസില്‍ അന്വേഷണം നേരിടുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക