01
Mar 2023
Tue
01 Mar 2023 Tue

കോഴിക്കോട്: മുന്നണി മാറ്റ സാധ്യതകള്‍ തള്ളി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും പാര്‍ട്ടിയുടെ ഉന്നതാധികാരസമിതി മേധാവിയുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ലീഗ് വര്‍ഗീയപാര്‍ട്ടിയല്ലെന്ന സി.പി.എം അഭിപ്രായം പൊതുജനാഭിപ്രായം കൂടിയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്നണി മാറണമെന്ന അഭിപ്രായം പലര്‍ക്കും ഉണ്ടാകാമെങ്കിലും യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ലക്ഷ്യം. മുന്നണി ശക്തിപ്പെട്ടാല്‍ അടുത്ത തവണ യു.ഡി.എഫിന് തന്നെ അധികാരം ലഭിക്കും. അധികാരമില്ലാത്ത സമയത്ത് ലീഗ് കൊടുങ്കാറ്റാണ്. ദേശീയതലത്തില്‍ ഇടതുപക്ഷം യു.പി.എയുടെ ഭാഗമാകണമെന്നും മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് മുന്നോടിയായി സാദിഖലി തങ്ങള്‍ പറഞ്ഞു.

തെരെഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ രൂപം കൊടുക്കുന്ന മുന്നണി സംവിധാനം പാടില്ല. എല്ലാ സംസ്ഥാനങ്ങളിലേക്കും ഇറങ്ങിച്ചെന്ന് യു.പി.എ പ്രവര്‍ത്തിച്ചാല്‍ മാത്രമെ മികച്ച ഫലമുണ്ടാകുവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക