ദോഹ: ഖത്തറില്‍ മാര്‍ച്ച് പത്തിന് തുടങ്ങുന്ന ലെജന്റസ് ലീഗ് ക്രിക്കറ്റ് മാസ്റ്റേഴ്‌സ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങി. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള 60 ക്രിക്കറ്റ് ഇതിഹാസങ്ങള്‍ പങ്കെടുക്കും. ഇത് മാസ്റ്റേഴ്‌സിന്റെ രണ്ടാം എഡിഷന്‍ ആണ്. ഏഷ്യന്‍ ടൗണ്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ ഗൗതം ഗംഭീര്‍, ഇര്‍ഫാന്‍ പത്താന്‍, പാകിസ്താന്റെ ഷാഹിദ് അഫ്രീദി, ശുഹൈബ് അക്തര്‍, ഓസ്‌ട്രേലിയയുടെ ബ്രെറ്റ് ലീ, ഷെയിന്‍ വാട്‌സണ്‍, വെസ്റ്റ്ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍, ലെന്‍ഡില്‍ സിമ്മണ്‍സ് തുടങ്ങിയ താരങ്ങളാണ് പങ്കെടുക്കുക. 25 റിയാല്‍ ആണ് ചുരുങ്ങിയ ടിക്കറ്റ് നിരക്ക്.
|
വി.ഐ.പി ടിക്കറ്റിന് 150 റിയാലും. ക്യു ടിക്കറ്റ്‌സില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. അള്‍ട്ടിമേറ്റ് ഫാന്‍ എക്‌സ്പീരിയന്‍സ് എന്ന പേരില്‍ താരങ്ങളെ നേരിട്ട് കാണാന്‍ ഡിസ്‌ക്കവര്‍ ഖത്തര്‍ അവസരമൊരുക്കും. 395 റിയാല്‍ വിലവരുന്ന ഈ പാക്കേജില്‍ രണ്ട് മത്സരങ്ങള്‍ക്കുള്ള വി ഐ പി ടിക്കറ്റും പാര്‍ക്കിങ് പാസ്സും ടീം ക്യാപ്റ്റന്‍മാരുടെ കൂടെ ഫോട്ടോ എടുക്കാനുള്ള അവസരവും ലഭിക്കും. ഗൗതം ഗംഭീര്‍, ഷാഹിദ് അഫ്രീദി, ആരോണ്‍ ഫിഞ്ച് എന്നിവരാണ് ക്യാപ്റ്റന്മാര്‍.


