26
Mar 2023
Wed
26 Mar 2023 Wed
hand chopping case

ഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട വിദേശ ഹവാല ഇടപാട് ആരോപണ കേസില്‍ മലയാളിയടക്കം അഞ്ച് പേരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു. കാസര്‍കോഡ് കുഞ്ചുത്തൂര്‍ സ്വദേശി കെ എം ആബിദ്, കര്‍ണാടക സ്വദേശികളായ മുഹമ്മദ് സിനാന്‍, സര്‍ഫറാസ് നവാസ്, ഇഖ്ബാല്‍, എം അബ്ദുല്‍ റഫീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ ഫുല്‍വാരിഷൈരീഫില്‍ പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളുള്‍പ്പെട്ട ആയുധ പരിശീലനവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലാണ് ഹവാല ഇടപാടിനെ കുറിച്ച് വിവരം ലഭിച്ചെതെന്നാണ് എന്‍ഐഎയുടെ വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>