കോഴിക്കോട് : ജീവിതത്തിലുടനീളം മത-ജാതി-കക്ഷി ഭിന്നതകൾക്കുപരി മനുഷ്യരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത സാമൂഹിക ചിന്തകനും പരിഷ്കരണ പോരാളിയും ആയിരുന്നു പ്രബോധന മേഖലയിലെ ഒറ്റയാൾ പ്രസ്ഥാനമായിരുന്ന കെഎം രിയാലു എന്ന് കൊച്ചിൻ, അലിഗഢ് മുൻ വി.സി പ്രഫ. പി.കെ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. ”കെ.എം. രിയാലു : ഒറ്റക്കൊരു പ്രസ്ഥാനമായി മാറിയ പ്രബോധകൻ” എന്ന അനുസ്മരണ ഗ്രന്ഥം പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രിയാലു സാഹിബിൻ്റെ സഹോദരൻ എം.എ. അബ്ദുൽ ഖാദർ പുസ്തകം ഏറ്റുവാങ്ങി.
|
എഡിറ്റർ വി.വി.എ. ശുക്കൂർ പുസ്തകം പരിചയപ്പെടുത്തി. പി.കെ. ജമാൽ, ഒ. അബ്ദുല്ല, ഹാഷിം ഹദ്ദാദ് തങ്ങൾ, ഡോ. ഐ.പി. അബ്ദുസ്സലാം, ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി, എ.എം. അബൂബക്കർ, ശുഹൈബ് രിയാലു, കെ.പി.ഒ. റഹ്മത്തുല്ല, ഖാജാ ശിഹാബുദ്ദീൻ, ടി.ടി. മുഹമ്മദ് കുട്ടി, വഫ രിയാലു എന്നിവർ സംസാരിച്ചു. ആശയം ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





