29
Mar 2023
Fri
29 Mar 2023 Fri
iuml kannur

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള മഹാ സമ്മേളനം ഇന്ന്. ചെന്നൈ കൊട്ടിപാക്കം വൈ.എം.സി.എ മൈതാനത്ത് വൈകിട്ട്് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ. എം.ഖാദർ മൊയ്തീൻ അധ്യക്ഷത വഹിക്കും.

സമേളനത്തിൽ ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ മുഖ്യാതിഥിയായിരിക്കും. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. മുൻ എം.എൽ.എ കെ.എ.എം അബൂബക്കർ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ , പി.വി.അബ്ദുൽ വഹാബ്, അബ്ദുസ്സമദ് സമദാനി , കെ.നവാസ്ഗനി, നേതാക്കളായ കെ.പി.എ മജീദ് , ഡോ.എം.കെ മുനീർ, പി.എം.എ സലാം, എം എസ് എ ഷാജഹാൻ തുടങ്ങിയവർ പ്രസംഗിക്കും.

സമ്മേളനത്തിൽ പങ്കെടുക്കാനായി മുസ്ലീം ലീഗിന്റെ പുതുമുന്നേറ്റത്തിന്ന് സാക്ഷിയാവുന്ന ചെന്നൈ നഗരത്തിലേക്ക് പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്.