25
Mar 2023
Fri
25 Mar 2023 Fri

കോഴിക്കോട്: ബീച്ച് ആശുപത്രിക്ക് സമീപത്തെ ഫ്‌ലാറ്റില്‍നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാന്‍ ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പന്ത്രണ്ടാംനിലയില്‍നിന്നാണ് ഷദ വീണത്.
വീഴ്ചയുടെ ശബ്ദംകേട്ട് ഓടിയെത്തിയപ്പോഴേക്കും ഷദ മരിച്ചിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരനായ സതീഷ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപാര്‍ട്‌മെന്റിലെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനാണു ഡോക്ടര്‍ ഇവിടെ എത്തിയതെന്നാണ് സൂചന. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.