25
Mar 2023
Sat
25 Mar 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1 എന്‍1 കേസുകളില്‍ വര്‍ധന. ഇന്നലെ ആറ് പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. സമീപകാലത്തെ ഉയര്‍ന്ന കണക്കാണിത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് എച്ച്1 എന്‍1 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് കേസുകള്‍ ആലപ്പുഴയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് ആകെ 46 പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് കോളറയും ചിക്കന്‍പോക്‌സും വ്യാപിക്കുന്നതായും ജാഗ്രത പുലര്‍ത്തണമെന്നും ഉന്നതല യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. പനി ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവരുടെ സ്രവം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.