18
Mar 2023
Tue
18 Mar 2023 Tue

അഹമ്മദാബാദ്: മുസ്‌ലിം പള്ളികളില്‍ ബാങ്ക് കൊടുക്കാനായി ഉപയോഗിക്കുന്ന ഉച്ചഭാഷിണി നിരോധിക്കണമെന്ന പൊതുതാല്‍പ്പര്യ ഹരജിയില്‍ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് മറുപടി തേടി. ബജറ്ംഗദള്‍ നേതാവായ ശക്തി സിന്‍ഹ് സാലയം ഹരജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. നേരത്തെ ധര്‍മേന്ദ്ര പ്രജാപതിയാണ് ഹരജി നല്‍കിയിരുന്നത്. ഏപ്രില്‍ 12ന് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശബ്ദമലിനീകരണം വര്‍ദ്ധിപ്പിക്കുകയും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് ഗുജറാത്തിലെ പള്ളികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹര്‍ജി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക